അഞ്ചുതെങ്ങിൽ കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം ഭാഗീകമായ് തകർന്നു വീണു. ആളപായം ഒഴുവായത് തലനാരിഴയ്ക്ക്.
അഞ്ചുതെങ്ങ് ജംഷന് സമീപം സ്ഥിതിചെയ്യുന്ന വാർഷങ്ങൾ പഴക്കമുള്ള ഇരുനില്ലകെട്ടിടത്തിന്റെ ഭാഗങ്ങളാണ് കാലപ്പഴക്കത്തെ തുടർന്ന് തകർന്നു വീണത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം മേളി എസ് പെരേരയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗീകമായി തകർന്നു വീണത്. ഈ കെട്ടിടത്തിൽ നാലോളം വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. നിലവിൽ കെട്ടിടത്തിന്റെ ശേഷിയ്ക്കുന്ന ഭാഗങ്ങൾ അപകടകാരമായ സ്ഥിതിയിലാണെന്നാണ് സൂചന.


ഈ കെട്ടിടം ഒരു 35 year കൂടുതൽ പഴക്കം കാണും .ഇതു പോലെ ഒരുപാട് കെട്ടിടങ്ങൾ ജനവാസ മേഹലയിൽ കാണപെടുന്നു .പക്ഷെ അതു ആരും ശ്രേതികപെടുന്നില്ല .ശ്രെദ്ധിക്കപ്പെടുന്നവർ അധികാരികളോട് പറഞ്ഞാൽ ഒറ്റ വാക്ക് (നോക്കാം) ഇത്ര മാത്രം.തകർന്നു വീണു ആളുകൾ മരിക്കുമ്പോൾ ഓരോ പാർട്ടികരും വന്നു സ്വന്തം അമ്മ മരിച്ചതിനെ കാലും പ്രഹത്സനം കാണിക്കും ..ഇതു കാണുന്ന ജെനങ്ങൾ .വിഡ്ഢികൾ എന്ന് പറഞ്ഞാൽ പോര പരമ വിഡ്ഢികൾ.