Friday, August 23, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിന്റെ പ്രീയപ്പെട്ട ബീനസാർ വിടവാങ്ങി.

അഞ്ചുതെങ്ങിന്റെ പ്രീയപ്പെട്ട ബീനസാർ വിടവാങ്ങി.

അഞ്ചുതെങ്ങിന്റെ സാമൂഹ്യ പുരോഗതിക്കായ് മുൻനിരയിൽ പ്രവർത്തിച്ച ബീനസാർ വിടവാങ്ങി. അഞ്ചുതെങ്ങിലെ സാധാരണക്കാരായ മത്സ്യ-കയർ തൊഴിലാളികളുടെ സാമൂഹ്യ ഉന്നമതിയ്ക്കായ് സന്ധിയില്ലാതെ പടപൊരുതിയ വ്യക്തിത്വമായിരുന്നു ബീനസാറിന്റേത്.

പത്തനംതിട്ട ഇടപ്പരിയാരം ഇലന്തൂർ ആനന്ദഭവനിൽ ബീനാ ഗോവിന്ദ് (56) സോഷ്യ ഇക്കണോമിക് ഫീൽഡ് ഓഫീസറായി പ്രവർത്തിക്കവേയാണ് ബീനസാർ അഞ്ചുതെങ്ങിലെ സാധാരണക്കാരുടെ സാമൂഹ്യ ഉന്നമതിയ്ക്കായ് മുൻനിരയിൽ പ്രവർത്തിച്ചത്. ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സാധാരണക്കാർക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ബീനസാർ.

തീരദേശ വീട്കളിലെ ശൗചാലയങ്ങൾ, പൊതു ശൗചാലയ സംവിധാനങ്ങൾ തുടങ്ങിയയ്ക്ക് അഞ്ചുതെങ്ങിലെ സാധാരണക്കാർക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ ബീന സർ വഹിച്ച പങ്ക് ആവിസ്മരണീയമായിരുന്നു. ബീനസാറിന്റെ നേതൃത്വത്തിൽ ജനകീയമാക്കിയ 500 രൂപ ശൗചാലയം പിന്നീട് അങ്ങോട്ട് അഞ്ചുതെങ്ങിൽ ശുചിത്വ ബോധത്തിന്റെ ഗതിതന്നെമാറ്റിമറിക്കുകയായിരുന്നു.

കൂടാതെ, അഞ്ചുതെങ്ങ് ജലോത്സവമെന്ന ആശയം മുന്നോട്ട് വച്ചതും, കലാസാംസ്കാരിക രംഗത്തെ പുരോഗതിക്കായി പിറവി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപ നൽകിയതും ബീന സർ ആയിരുന്നു.

ഇന്ന് വൈകിട്ട് 6 മണിയോടെ കിംസ് ഹോസ്പിറ്റലിൽവച്ചായിരുന്നു അന്ത്യം. പത്തനംതിട്ട വിജ്ഞാനയുടെ ജില്ലാ ഡയറക്റ്റർ ആയിരിക്കെ ആയിരുന്നു അന്ത്യം. ഭർത്താവ് ഷാജി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES