Wednesday, August 28, 2024
HomeNATIONALഭാരതം 75-ാം റിപ്പബ്ലിക് ദിന നിറവില്‍.

ഭാരതം 75-ാം റിപ്പബ്ലിക് ദിന നിറവില്‍.

ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ഇന്ന്. കര്‍ത്തവ്യപഥില്‍ രാവിലെ എട്ട് മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തുന്നതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് പരേഡിന് 77,000 പേരെങ്കിലും സാക്ഷ്യം വഹിക്കാന്‍ എത്തിയേക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

വിപുലമായ ഒരുക്കങ്ങളാണ് റിപ്പബ്ലിക് ദിനത്തിനായി ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കൂടാതെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണമുണ്ട്. രാജ്യത്തിന്റെ പ്രതിരോധശേഷി വിളിച്ചോതുന്ന സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങളും കര്‍ത്തവ്യപഥില്‍ അരങ്ങേറും.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ രാവിലെ 8.30-ന് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും,

ഇതിന് ശേഷം ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES