Friday, August 30, 2024
HomeINFORMATIONS & PROJECTSഭരോസ് (BharOS) ഇന്ത്യയുടെ "ആത്മനിര്‍ഭര്‍" ഒഎഎസ് : അറിയേണ്ടതെല്ലാം.

ഭരോസ് (BharOS) ഇന്ത്യയുടെ “ആത്മനിര്‍ഭര്‍” ഒഎഎസ് : അറിയേണ്ടതെല്ലാം.

▪️എന്താണ് ഭരോസ് ( ഭാരത് ഒഎസ് )

എഒഎസ്പി അഥവാ ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രോജക്റ്റ് ബേസ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഭരോസ്. ഇതില്‍ പ്രീഇന്‍സ്റ്റാള്‍ഡ് ആയി വരുന്ന ഗൂഗിള്‍ ആപ്പുകളോ സേവനങ്ങളോ ഉണ്ടായിരിക്കില്ല. ഐഐടി മദ്രാസിന്റെ സ്റ്റാര്‍ട്ട്‌അപ്പ് സംരംഭങ്ങളില്‍ ഒന്നായ ജന്ധ്കോപ്സ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗണൈസേഷനാണ് ഭാരത് ഒഎസിന്റെ നിര്‍മാതാക്കള്‍.

▪️ആന്‍ഡ്രോയിഡില്‍ നിന്നുള്ള വ്യത്യാസങ്ങൾ എന്തൊക്കെ..?

സാങ്കേതികമായി പറഞ്ഞാല്‍ ഗൂഗിളിന്റെ സ്റ്റോക്ക് ആന്‍ഡ്രോയിഡുമായി വലിയ വ്യത്യാസമൊന്നും ഭരോസിനില്ല. ഗൂഗിള്‍ ആപ്പുകളും സര്‍വീസുകളും മറ്റ് ആപ്പുകളുമൊന്നും പ്രീഇന്‍സ്റ്റാള്‍ഡ് ആയി വരുന്നില്ലെന്നതാണ് പ്രധാന വ്യത്യാസം. ബെയര്‍ ബോണ്‍ ഒഎസ് ശൈലി അഥവാ ആപ്പുകളും സേവനങ്ങളും യൂസേഴ്സിന്റെ ഇഷ്ടാനുസരണം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന രീതിയാണ് ഭരോസിനായി അവലംബിച്ചിരിക്കുന്നത്. ആപ്പ് സ്റ്റോറുകളില്‍ നിന്നല്ലാതെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ പൊതുവെ പറയുക സൈഡ് ലോഡിങ്ങ് എന്നാണ്. ഭരോസ് ഉപയോഗിക്കുന്ന ഹാന്‍ഡ്സെറ്റില്‍ എപികെകള്‍ സൈഡ് ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് ഹാക്കിങ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാം.

▪️ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെ..?

എപ്പോഴാണ് ഭരോസ് ഡൌണ്‍ലോഡിന് ലഭ്യമാകുകയെന്നത് ഇപ്പോള്‍ വ്യക്തമല്ല. വിന്‍ഡോസ് ഒഎസ് പോലെ ഒരു സിംഗിള്‍ ബില്‍ഡ് ഒഎസ് എല്ലാ ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ചെയ്യാന്‍ സാധിക്കില്ല. ഓരോ മോഡലിനും വേണ്ടി ഭരോസ് ഒപ്റ്റിമൈസ് ചെയ്യേണ്ടതുണ്ട്. ഇതിനാല്‍ ലോഞ്ച് സമയത്ത് സെലക്റ്റ്ഡ് ആയിട്ടുള്ള ഡിവൈസുകളില്‍ മാത്രമായിരിക്കും ഭരോസ് ലഭ്യമാകുക. സ്മാര്‍ട്ട്ഫോണ്‍ കമ്ബനികളുമായി സഹകരിച്ച്‌ ഭരോസുമായി വരുന്ന ഫോണുകള്‍ വിപണിയില്‍ എത്തിക്കുവാനും പദ്ധതിയുണ്ട്.

▪️സപ്പോര്‍ട്ട് ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍..?

നിലവില്‍ ഭരോസിന് സപ്പോര്‍ട്ട് ലഭിക്കുന്ന ഫോണുകള്‍ ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ പുറത്തിറക്കുന്ന വിവിധ കമ്പനികളുമായി സ്ഥാപനം കരാറിലേര്‍പ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ആന്‍ഡ്രോയിഡിനേക്കാളും ഐഒഎസിനെക്കാളും മികച്ച ഫീച്ചറുകളും സുരക്ഷിതത്വവുമൊക്കെയാണ് ഭരോസിന്റെ ഡെവലപ്പര്‍മാര്‍ അവകാശപ്പെടുന്നത്. ഡിവൈസിന്റെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്താന്‍ ഭരോസിന് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES