Saturday, August 24, 2024
HomeVARKALAവർക്കല താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയ്ക്കെതിരെഹിന്ദുസേന സൂചന മാർച്ച് നടത്തി.

വർക്കല താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയ്ക്കെതിരെ
ഹിന്ദുസേന സൂചന മാർച്ച് നടത്തി.

ഹിന്ദുസേന വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ ആണ് മാർച്ച് സംഘടിപ്പിച്ചത്.
അവശ്യമരുന്നുകളുടെ ലഭ്യതക്കുറവ്, ഡോക്ടർമാരുടെ സേവന ലഭ്യതക്കുറവ് എന്ന പരാതി,ആംബുലൻസ് മാഫിയകളെ സഹായിക്കുന്നതിനായി രോഗികളെ മറ്റ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നു. ആശുപത്രി അധികൃതർ രോഗികളോട് കാട്ടുന്ന നിസ്സഹകരണം തുടങ്ങി വിവിധ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വർക്കല താലൂക്ക് ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തിയത്‌ . സൂചനാ പ്രതിഷേധ പ്രകടനം ഹിന്ദുസേന സംസ്ഥാന
പ്രസിഡന്റ് സുഭാഷ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ
സെക്രട്ടറി ദിലീപ് ചെറുവളളി, സംസ്ഥാന സെക്രട്ടറി രാഖേഷ് പ്രജാപതി,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ സന്തോഷ് വട്ടപ്ലാംമൂട് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES