‘കേന്ദ്രത്തിന്റെ മുൻഗണയും സംസ്ഥാനത്തിന്റെ അവഗണനയും’ എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടി ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ യാത്ര സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച തീരദേശ യാത്രയുടെ ഉൽഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് നിർവഹിച്ചു.
അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച തീരദേശ യാത്ര ബീച്ച് റോഡിൽ അവസാനിച്ചു. ന്യൂനപക്ഷ മണ്ഡലം മോർച്ച പ്രസിഡന്റ് എഡിസൺ പെൽസ്സൻ, ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തും മൂട് ബിജു, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പഴനട വിശാഖ്, മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ, രാധാകൃഷ്ണൻ, പുന്തുറ ശ്രീകുമാർ, ബാലമുരളി, ഭൂവേനെന്ദ്രൻ നായർ.ബി, ഒറ്റൂർ മോഹൻദാസ്, അനീഷ്.പി, അണ്ടൂർ പ്രകാശ് എന്നിവർ പങ്കെടുത്തു.

