Thursday, August 29, 2024
HomeCRIME & POLICEപ്രണയ ബന്ധത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്ന് ബോംബെ ഹൈക്കോടതി.

പ്രണയ ബന്ധത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്ന് ബോംബെ ഹൈക്കോടതി.

പോക്സോ കേസില്‍ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

പ്രണയ ബന്ധത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താന്‍ പോക്സോ നിയമം ദുരുപയോഗം ചെയ്യരുതെന്നും ലൈംഗികാതിക്രമം തടയാനുള്ള വകുപ്പാണ് പോക്സോയെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.

പോക്സോ കേസില്‍ 23കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES