Saturday, August 31, 2024
HomeKERALAബിപിഎല്‍കാര്‍ക്കും മറ്റും ഭൂമി രജിസ്ട്രേഷന് ഫീസിളവ്.

ബിപിഎല്‍കാര്‍ക്കും മറ്റും ഭൂമി രജിസ്ട്രേഷന് ഫീസിളവ്.

ബി.പി.എല്‍ കുടുംബങ്ങള്‍, ദുരന്തബാധിതര്‍, അനാഥര്‍, അംഗവൈകല്യം സംഭവിച്ചവര്‍, എയ്ഡ്സ് ബാധിതര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഭൂമി രജിസ്ട്രേഷന് ഫീസിളവ് നല്‍കാന്‍ തീരുമാനം.

ഭൂരഹിതരായ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി ആള്‍ക്കാര്‍ ദാനമായോ വിലയ്ക്കു വാങ്ങിയോ കുടുംബമൊന്നിന് കൊടുക്കുന്ന 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനിലും ഇതേ ഇളവുണ്ടാകും. കേരള സ്റ്റാമ്ബ് ആക്‌ട് പ്രകാരം കുടുംബം എന്ന നിര്‍വചനത്തില്‍ വരുന്ന ബന്ധുക്കള്‍ അല്ലാത്തവര്‍ നല്‍കുന്ന ഭൂമിക്കാണിത്. ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നികുതി വകുപ്പ് സെക്രട്ടറിയാണ് ഇളവ് നല്‍കി ഉത്തരവ് ഇറക്കേണ്ടത്.

▪️മറ്റുവിഭാഗങ്ങളിലെ ഇളവ്

  1. ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്ബോഴും, അങ്ങനെയുള്ളവര്‍ക്ക് ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നല്‍കുമ്ബോഴും പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ഇളവ്.
  2. അനാഥരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്സ് ബാധിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന രണ്ട് ഏക്കറില്‍ കവിയാത്ത ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ഇളവ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES