സ്കൂളിൾ കോളജ് പ്രവേശനം, വോട്ടർപട്ടികയിൽ പേര് ചേർക്കൽ , സർക്കാർ ജോലി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിങ്ങനെ എല്ലാറ്റിനും ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നു.
ഇതിനുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ അടുത്തമാസം ഏഴിന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിഞ അവതരിപ്പിക്കും.
1969ലെ ജനന-മരണ റജിസ്ട്രേഷൻ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ബില്ലിന്റെ കരട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങളിൽ ചിലതുകൂടി ഉൾപ്പെടുത്തിയ ബില്ലാണ് പാർലമെൻറിൽ അവതരിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
നിയമഭേദഗതി വരുന്നതോടെ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്ന സർക്കാർ സേവനങ്ങൾ.
▪️വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം.
▪️ഡ്രൈവിങ് ലൈസൻസ്
▪️പാസ്പോർട്ട്
▪️വോട്ടർപട്ടികയിൽ പേരുചേർക്കൽ
▪️സർക്കാർ, പൊതുമേഖലാ ജോലികൾ
▪️വിവാഹ റജിസ്ട്രേഷൻ.
ബില്ലിലും ചട്ടത്തിലും നിർദേശിക്കുന്ന മറ്റ് ആവശ്യങ്ങൾ
▪️സർക്കാർ ജോലികൾക്ക് മാത്രമല്ല സർക്കാരുകൾക്ക് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ,
▪️സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലും ജോലിക്ക് ജനനസർട്ടിഫിക്കറ്റ് നിർബന്ധമാകും. അതതിടങ്ങളിലെ റജിസ്ട്രാർ ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന ജനനസർട്ടിഫിക്കറ്റ് തന്നെയാണ് ഇതിനുപയോഗിക്കുക.
രാജ്യത്തെ മുഴുവൻ ജനന-മരണ വിവരങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് ലഭ്യമാക്കുംവിധമുള്ള ഭേദഗതിയാണ് ബില്ലിലുള്ളത്.
ഈ വിവരങ്ങൾ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കും. ജനനം റജിസ്റ്റർ ചെയ്തിട്ടുണ്ടങ്കിൽ കുട്ടിക്ക് 18 വയസ് തികയുമ്പോൾ പേര് വോട്ടർപട്ടികയിൽ വരും.
മരണപ്പെടുന്നവരുടെ പേരുകൾ ഒഴിവാകുകയും ചെയ്യും. ഇത് ഓണലൈൻ പ്രക്രിയ ആയിരിക്കും. മരണം റജിസ്റ്റർ ചെയ്യുന്നതിലുള്ള വീഴ്ചകൾ തടയാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
മരണം സംഭവിക്കുന്ന ആശുപത്രികൾ നിശ്ചിത സമയത്തിനുള്ളിൽ മരണകാരണം ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് നൽകുന്നതിനൊപ്പം അതതിടങ്ങളിലെ രെജിസ്ട്രാർക്കും സമർപ്പിക്കണം. നഴ്സിങ് ഹോം മുതൽ സൂപ്പർ സ്പെഷൽറ്റി വരെ എല്ലാത്തരം ആശുപത്രികൾക്കും ഇത് ബാധകമാണ്.
ഈ നയമഭേദഗതി വരുന്നതോടെ റജിസ്ട്രാർ ജനറലിന് പൂർണതോതിൽ ഡേറ്റ ലഭ്യമാകും. ഇത് ജനസംഖ്യാ റജിസ്റ്റർ ഉൾപ്പെടെ പുതുക്കാൻ ഉപയോഗിക്കാം. വോട്ടർ പട്ടിക, ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങിയവയുടെ പട്ടിക പുതുക്കാനും ഈ ഡേറ്റ ഉപയോഗിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

