Thursday, August 29, 2024
HomeKERALAഎല്ലാ മലയാളികള്‍ക്കും ഓണാശംസ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ മലയാളികള്‍ക്കും ഓണാശംസ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ മലയാളികള്‍ക്കും ഓണാശംസ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു.

വരുംകാലത്ത് സമാനമായ സാമൂഹ്യക്രമം സാധിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നതായും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES