Saturday, August 24, 2024
HomeANCHUTHENGUചൈൽഡ്ലൈൻ "സെ ദോസ്തി വീക്ക്" ക്യാമ്പയിന് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ തുടക്കമായി.

ചൈൽഡ്ലൈൻ “സെ ദോസ്തി വീക്ക്” ക്യാമ്പയിന് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ തുടക്കമായി.

ചൈൽഡ്ലൈൻ “സെ ദോസ്തി വീക്ക്” ക്യാമ്പയിന്
മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ തുടക്കമായി.

കുട്ടികളിലെ അമിതമായ ലഹരിയുടെയും മൊബൈലിന്റെയും ഉപയോഗത്തിൽ നിന്നും വ്യതിചലിപ്പിച്ച് കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ചൈൽലൈനും യൂണിസെഫും സംയുക്തമായി നവംബർ 14 മുതൽ 20 വരെ ചൈൽഡ്ലൈൻ “സെ ദോസ്തി വീക്ക്” ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ക്യാമ്പയിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകൾക്ക് ചൈൽഡ്ലൈൻ സ്പോർട്സ് കിറ്റ് വിതരണവും കായിക മത്സരങ്ങളും “ലഹരിയും കുട്ടികളും” എന്ന വിഷയം – അസ്പദമാക്കി എക്സിബിഷനും സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉൽഘാടന കർമ്മം ചിറയിൻകീഴ് എംഎൽഎ വി ശശി നിർവഹിച്ചു.

സ്വാഗതം (അസിസ്റ്റന്റ് ഡയറക്ടർ, ടിഎസ്എസ്എസ്)
ഫാ സ്റ്റാലിൻ ഫെർണാണ്ടസും ജില്ലാ കളക്ടറുടെ സന്ദേശം നവ്യ ടെന്നിസണും (സെന്റർ കോഡിനേറ്റർ ശിശു ദിന സന്ദേശം അമേയ എസ് ഫ്രെഡിയും നൽകി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി. എൻ ജു രാജ്, സ്റ്റീഫൻ ലൂയിസ്, ഫ്ളോറൻസ് ജോൺസൺ, മിനി ജൂഡ്, സരിത ബിജു, ദിവ്യ ഗണേഷ്, പി.റ്റി.എ. പ്രസിഡന്റ് ജോഷി ജോണി
തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES