പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്ന്
പ്രസിഡന്റ് സ്ഥാനം രാജിവച്ച ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ്നെ കണ്ടെത്തുന്നതിൽ ഭിന്നത അതിരൂക്ഷമായതോടെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ചട്ടപ്രകാര നടപടി ക്രമങ്ങളിലേക്ക് നീങ്ങി.
1995 ലെ കേരള പഞ്ചായത്ത് രാജ് നിയമം 153 ആം വകുപ്പ് (പ്രസിഡൻറിന്റെയും വൈസ് പ്രസിഡൻ്റിൻ്റെയും തിരഞ്ഞെടുപ്പ്) ചട്ടങ്ങളിലെ 5(3) ചട്ടപ്രകാരമാണ് തിരഞ്ഞെടുപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
നോട്ടിസ് പ്രകാരം, 2024 ഫെബ്രുവരി 19 ന് രാവിലെ 11 നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തീരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നുത്.
കൂടാതെ, തിരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതി ആകസ്മിക അവധിയായി സർക്കാരോ ബന്ധപ്പെട്ട ജില്ലാകളക്ടറോ നിയന്ത്രണത്തിനതീതമായ പ്രഖ്യാപിക്കുകയാണെങ്കിലോ, കാരണത്താൽ അന്നു നടത്തുവാൻ കഴിയാതെ വരികയാണെങ്കിലോ, തൊട്ടടുത്ത ദിവസം അതേ സമയത്തും അതേ സ്ഥലം വച്ചു നടത്തുന്നതാണെന്നു അറിയിപ്പിൽ പറയുന്നു.
പ്രസിഡന്റ് സ്ഥാനം രാജീവച്ച പി മുരളിയ്ക്ക് പകരമായി ആദ്യം ഉയർന്നു വന്നിരുന്നത് പെരുമാതുര വാർഡ് അംഗമായ അബ്ദുൽ വാഹിദിന്റെ പേരായിരുന്നു. എന്നാൽ ഇതിനെതിരെ മുരളി വിഭാഗം ശക്തമായ പ്രതിഷേധമുയർത്തി രംഗത്ത് വരുകയും നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ സരിതയേ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു.
ഇതോടെ, അബ്‌ദുൾ വാഹിദ്നെ ഒഴുവാക്കി പാർട്ടി മുന്നോട്ട് പോയാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ തീരദേശ മേഖലയിലെ സി.പി.എം പ്രവർത്തകർ സഹകരിക്കാതെ മാറി നിൽക്കുമെന്ന ഭീഷണിയുമായി എതിർപക്ഷവും രംഗത്തു വരുകയും, സിപിഎം കടുത്ത സമ്മർദ്ധത്തിലാകുകയുമായിരുന്നു.