ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജിവെച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.എമ്മിലെ പി മുരളിയാണ് രാജിവെച്ചത്. പഞ്ചായത്ത് അംഗസ്ഥാനവും രാജിവെക്കുന്നത് പാർട്ടിയായി ആലോചിക്കാനും ഒരുമാസം പാർട്ടിയിൽ നിന്നും അവധിയിൽ പോകാനുമാണ് അലോചന. ചിറയിൻകീഴിൽ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് രാജി വിവരം അറിയിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലയളവില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം 2.5 വർഷം വീതം വെക്കണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി രാജിവെക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കത്തിന് വഴി വെച്ചിരുന്നു.
ഇതേതുടര്‍ന്നാണ് പി മുരളി രാജി സമര്‍പ്പിച്ചത്. എന്നാൽ
ആരോഗ്യപരമായ പ്രശ്നങ്ങളാണ് സ്ഥാനം രാജിവെക്കാൻ കാരണമെന്ന് വികാരാദീനനായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തെ വികസനനേട്ടങ്ങളെണ്ണി പറഞ്ഞായിരുന്നു പി മുരളിയുടെ വിടവാങ്ങൽ. പുതിയ പ്രസിഡൻ്റിനെ പാർട്ടി തീരുമാനിച്ച ശേഷം പ്രഖ്യാപിക്കും.