Wednesday, August 28, 2024
HomeANCHUTHENGUഅംഗൻവാടികൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ അഞ്ചുതെങ്ങ് പോസ്‌റ്റോഫീസിൽ സിഐടിയുസി പ്രതിഷേധം.

അംഗൻവാടികൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ അഞ്ചുതെങ്ങ് പോസ്‌റ്റോഫീസിൽ സിഐടിയുസി പ്രതിഷേധം.

അംഗൻവാടികൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ അഞ്ചുതെങ്ങ് പോസ്‌റ്റോഫീസിൽ സിഐടിയുസി പ്രതിഷേധം.

ഐസിഡിഎസ് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക,
ഇന്ത്യയിലെകുഞ്ഞുങ്ങൾക്ക്ആവശ്യമുള്ളപോഷകാഹാരംനൽകുക,
കുഞ്ഞുങ്ങൾക്ക് ഭക്ഷണം ആരോഗ്യം വിദ്യാഭ്യാസം
എന്നിവ നൽകാനുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക,പോഷൺ ട്രാക്കർ ആപ്പിലെ അപാകതകൾ പരിഹരിക്കുക,അങ്കണവാടി ജീവനകാർക്ക് കേന്ദ്ര പെൻഷൻ അനുവദിക്കുക.
മിനിമം കൂലി നടപ്പിലാക്കുക,
സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് മതിയായ ഫണ്ട് അനുവദിക്കുക
അങ്കണവാടി ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി യൂണിയൻ അഞ്ചുതെങ്ങ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.

പ്രതിഷേധ സമരം സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ മേഖലാ പ്രസിഡൻ്റ് രഞ്ജി ല ഉദയൻ അദ്ധ്യക്ഷയായി.സിഐറ്റിയു ആറ്റിങ്ങൽഏര്യാ കമ്മറ്റിയംഗം ലിജാബോസ്, യൂണിയൻ ജില്ലാ കമ്മറ്റിയംഗം സെൽവി ജാക്സൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES