Monday, August 26, 2024
HomeANCHUTHENGUസംസ്ഥാന ഇന്റർ സ്കൂൾ ചമ്പ്യൻഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് രണ്ടാം സ്ഥാനം.

സംസ്ഥാന ഇന്റർ സ്കൂൾ ചമ്പ്യൻഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് രണ്ടാം സ്ഥാനം.

സംസ്ഥാന ഇന്റർ സ്കൂൾ ചമ്പ്യൻഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് രണ്ടാം സ്ഥാനം. കൊച്ചിയിൽ വച്ച് നടന്ന സംസ്ഥാന ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മുയ്യാ തായ് (ബോക്സിംഗ്) വിഭാഗത്തിലാണ് അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശി ഉജ്ജ്വല പോരാട്ടം കാഴ്ച വച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടം കുന്നംകുളം വീട്ടിൽ ആദിത്യൻ എഎസ് ആണ് അഭിമാനം നേട്ടത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയത്.

അഞ്ചുതെങ്ങ് കോവിൽത്തോട്ടത്ത് കുന്നംകുളം വീട്ടിൽ അനീഷ് (ആദിത്യ ബേക്കറി) സുബ അനീഷ് ദമ്പത്തികളുടെ മകനാണ് ആദിത്യൻ എഎസ്. അയിരൂർ എം.ജി.എം മോഡൽ സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിയുമാണ് ആദിത്യൻ.

മികച്ച നേട്ടം കൈവരിച്ച് തിരികെ എത്തിച്ചേർന്നവർക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ വച്ച് അനുമോദിച്ചു. വർക്കല എസ്എച്ച്ഒ
മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ, മാധ്യമ പ്രവർത്തകർ ,എം.ജി.എം മോഡൽ സ്കൂൾ പ്രിൻസിപ്പാൾ എന്നിവർ അനുമോദനം ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES