Saturday, August 24, 2024
HomeANCHUTHENGUകോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. അഞ്ചുതെങ്ങിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, ക്ഷേമ പെൻഷൻ കുടിശിക പൂർണമായി വിതരണം ചെയ്യുക, ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഏകദിന ഉപവാസമരം സംഘടിപ്പിച്ചു.

മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജൂഡ് ജോർജിൻറെ അധ്യക്ഷതയിൽ അരുവിക്കര മുൻ എംഎൽഎ കെ എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്ത ഉപവാസ സമരത്തിൽ ഐഎൻടിയുസിഐ യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി. അഞ്ചുതെങ്ങിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കാത്ത പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജൂഡ് ജോർജ് അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥക്കെതിരെയും തീരദേശ മേഖലയെ കബളിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും, അവഗണനക്കെതിരെയും ശക്തമായി പ്രതിഷേധിക്കണമെന്ന് ഉപവാസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ് ശബരിനാഥൻ പറഞ്ഞു.
വൈകുന്നേരം സമാപന സമ്മേളനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. കെപിസിസി വക്താവ് അനിൽ ബോസ് മുഖ്യ അതിഥി ആയിരുന്നു. എംപിയുടെ പ്രാദേശിക വികസന ഫണ്ട് അനുവദിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അഞ്ചുതെങ്ങ് നിവാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. മോദിയും പിണറായിയും ഭായി ഭായി ബന്ധമാണെന്നും, കേരള ജനതയെ ഇവർ ബോധപൂർവ്വം ആക്ഷേപിക്കുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ അനിൽ ബോസ് ആരോപിച്ചു.

പ്രവർത്തകർക്ക് നാരങ്ങാനീര് നൽകി ഉപവാസമരം അവസാനിപ്പിച്ചു. ഉപവാസ സമരത്തിന് യേശുദാസ് സ്റ്റീഫൻ, ഷെറിൻ ജോൺ, അജയകുമാർ, അൻവർഷ, ഷാജി സാർ, നൗഷാദ്, സേവിയർ, രവീന്ദ്രൻ, ഹെലൻഡെൻസൺ പഞ്ചായത്ത് അംഗങ്ങളായ ശീമാ ലെനിൻ, ദിവ്യ ഗണേഷ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES