വൈ.ടു.കെ പ്രിൻസസ് അർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് മീരാൻ കടവ് റോഡ് – Y2K ജെൻക്ഷനിലും കോൺവെക്സ് ഗ്ലാസ് (റോഡ് സുരക്ഷ ഗ്ലാസ്) സ്ഥാപിച്ചു.
കോൺവെക്സ് ഗ്ലാസിന്റെ ഉൽഘാടനം അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടർ (SHO) മാഹീൻ ബധറുദ്ദിൻ നിർവ്വഹിച്ചു.
സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ, വൈ.ടു. കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ് ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, മനു, സലിം, അരവിന്ദൻ, രാജു, സുരാജ്, അപ്പു, സാംസൺ, ശ്യം, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, സിജോ, സുരാജ്, എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിലും അപകട സാധ്യതയേറിയ അഞ്ചുതെങ്ങിന്റെ വിവിധ റോഡുകളിൽ അഞ്ചുതെങ്ങ് പോലീസുമായി സഹകരിച്ചുകൊണ്ട് കൂടുതൽ കോൺവെക്സ് ഗ്ലാസുകൾ സ്ഥാപിക്കുവാൻ പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

