Tuesday, August 27, 2024
HomeINFORMATIONS & PROJECTSദേശീയ പാർട്ടി പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ..?

ദേശീയ പാർട്ടി പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ..?

ഭാരതത്തിൽ ഒരു രാഷ്ട്രീയപാർട്ടിയ്‌ക്ക് ദേശീയ പാർട്ടി പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവയാണ്.

🪙ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി, ഈ മൂന്ന് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കണം.

▪️എതെങ്കിലും 4 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 6 ശതമാനം വോട്ട് വിഹിതവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളും.
▪️കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ ലോക്‌സഭാ സീറ്റുകളിലും 2% വോട്ട് വിഹിതവും കുറഞ്ഞത് 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ട എംപിമാരും.
▪️കുറഞ്ഞത് 4 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാന പാർട്ടി എന്ന അംഗീകാരം.

🪙നിലവില്‍ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി..?

ഏഴ് പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവിയുള്ളത്.

▪️INC – ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്,
▪️BJP – ഭാരതീയ ജനത പാർട്ടി,
▪️BSP – ബഹുജൻ സമാജ് പാർട്ടി
▪️CPI – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.
▪️CPI(M) – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്കിസ്റ്റ് )
▪️NCP – നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി.
▪️തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്.

🪙ദേശീയ പാർട്ടിയായി ഇലക്ഷൻ കമ്മീഷന്‍റെ അംഗീകാരം ലഭിച്ചാലുള്ള നേട്ടങ്ങളെന്തൊക്കെ..?

അം​ഗീ​കാ​രം കി​ട്ടി​കഴിഞ്ഞാൽ,

▪️റിസേ​ർ​വ്ഡ് പാ​ർ​ട്ടി ചി​ഹ്നം ല​ഭി​ക്കും. ഈ ​ചി​ഹ്നം അ​താ​ത് രാഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു.
▪️ദേ​ശീ​യ ചാ​ന​ലി​ലും റേ​ഡി​യോ​യി​ലും സൗ​ജ​ന്യ സം​പ്രേ​ഷണ സ​മ​യം ല​ഭി​ക്കും.
▪️ഇ​ല​ക്‌ഷൻ തീ​യ​തി​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം.
▪️പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ത്തം.
▪️പാര്‍ട്ടി ഓഫീസുകള്‍ക്കായി സ്ഥലമോ കെട്ടിടമോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കും.
▪️തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരമാവധി 40 സ്റ്റാര്‍ ക്യാമ്പയിനെഴ്‌സിനെ അനുവദിക്കും. (മറ്റുള്ളവര്‍ക്ക് പരമാവധി 20 പേരെയാണ് അനുവദിച്ചിരിക്കുന്നത്.)

🪙കേര​ള​ത്തി​ൽ എത്ര സംസ്ഥാ​ന പാ​ർ​ട്ടി​ക​ളാ​ണുള്ളത്..?

കേര​ള​ത്തി​ൽ നാ​ല് സം​സ്ഥാ​ന പാ​ർ​ട്ടി​ക​ളാ​ണു​ള്ള​ത്

▪️ജ​ന​താദ​ൾ ( സെ​ക്യു​ല​ർ)
▪️കേ​ര​ളാ കോ​ൺ​ഗ്ര​സ്(​എം)
▪️ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ളിം ലീ​ഗ്
▪️റ​വ​ലൂ​ഷണ​റി സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES