Wednesday, August 28, 2024
HomeAATINGALആറ്റിങ്ങൽ നഗരസഭ വീണ്ടും വില്പനയ്ക്കെത്തിച്ച മത്സ്യം പിടിച്ചെടുത്തു.

ആറ്റിങ്ങൽ നഗരസഭ വീണ്ടും വില്പനയ്ക്കെത്തിച്ച മത്സ്യം പിടിച്ചെടുത്തു.

ആറ്റിങ്ങൽ നഗരത്തിലെ പൊതു ഇടങ്ങൾ കൈയ്യേറി നടത്തുന്ന അനധികൃത മത്സ്യകച്ചവടം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അധികൃതത് പറയുന്നത്. ഇതിന്റെ ഭാഗമായി ഹെത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മത്സ്യം പിടിച്ചെടുത്തത്.

അവനവഞ്ചേരി, ടോൾമുക്ക്, രാമച്ചംവിള, കൊടുമൺ, ചെറുവള്ളിമുക്ക്, ഗേൾസ് സ്കൂൾ ജംഗ്ഷൻ, ആലംകോട് തുടങ്ങിസ്ഥിരമായി മത്സ്യ കച്ചവടം നടക്കുന്ന പ്രദേശങ്ങളിൽ ആഴ്ചകൾക്ക് മുമ്പേ തന്നെ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിച്ചിട്ടും അത് വകവയ്ക്കാതെ കച്ചവടം നടത്തിയിരുന്നതായും ഇതേ തുടർന്ന് നഗരസഭ സെപ്റ്റംബർ 29 ന് ഈ പ്രദേശങ്ങളിൽ മത്സ്യകച്ചവടം നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് രേഖാമൂലം കച്ചവടക്കാർക്ക് നൽകിയതായും നഗരസഭ പറയുന്നു.

നഗരസഭയുടെ അറിയിപ്പിനു ശേഷം 7 ദിവസം കഴിഞ്ഞും ഇവിടങ്ങളിൽ കച്ചവടം നടന്നതിനാലാണ് പരിശോധന നടത്തി മത്സ്യം പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ തവണ നടന്ന റെയ്ഡ് വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായതിനെ തുടർന്ന് ഇത്തവണ പരിശോധനാ സംഘത്തിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർമാരും വനിതാ പൊലീസുകാരും ഉൾപ്പെട്ടിരുന്നു. പിടിച്ചെടുക്കുന്ന മത്സ്യത്തിന് പിഴ ഈടാക്കിയ ശേഷം നഗരസഭ പൊതുമാർക്കറ്റുകളിൽ കച്ചവടത്തിന് എത്തിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ കൂടുതൽ പൊലീസിന്റെ സഹായം തേടുമെന്നും അരോഗ്യ വിഭാഗം അറിയിച്ചിരിയ്ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES