Friday, August 30, 2024
HomeANCHUTHENGUഓട ശുചീകരണം : അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ ദിവസങ്ങളായ് ഗതാഗതം നിലച്ചു.

ഓട ശുചീകരണം : അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ ദിവസങ്ങളായ് ഗതാഗതം നിലച്ചു.

അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ ദിവസങ്ങളായ് ഗതാഗതം നിലച്ചു. മേഖലയിലെ ഓടകൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാത്തതിനെ തുടർന്ന് മലിനജലം വീടുകൾക്കുള്ളിൽ കയറുന്ന സാഹചര്യത്തിൽ ഓടകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തിക്കാൻ കാരണമായത്.

മഴക്കാലങ്ങളിൽ ഓടകൾ മാലിന്യങ്ങൾ കൊണ്ട് പൂർണ്ണമായി അടഞ്ഞ ഓടകളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലം മേഖലയിലെ വീടുകളിലേക്ക് ഇരച്ചുകയറുക പതിവായിരുന്നു.

ഈ വിഷയത്തിന്മേൽ വ്യാപകമായ് പരാതികൾ ഉയർന്നിട്ടും, പ്രദേശവാസികൾ രോഷാകുലരായിട്ടും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തോ ഏഴാം വാർഡ് – ( വലിയപള്ളി ) മെമ്പറോ വിഷയത്തിൽ കാര്യമായ യാതൊരു ഇടപെടലുകളും നടത്തിയിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 15 ന് ഇവിടം ഏതാനും പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങി ഈ ഭാഗത്തെ ഓടകൾ ജെസിബി ഉപയോഗിച്ച് സ്ലാബുകൾ നീക്കം ചെയ്ത് വൃത്തിയാക്കുവാൻ ശ്രമങ്ങൾ നടത്തിയത്.

എന്നാൽ, ശുചീകരണത്തിന് ശേഷം ഈ റോഡ് ഗതാഗതയോഗ്യമാക്കുവാൻ നാളിതുവരെയും വാർഡ് മെമ്പറോ ഗ്രാമ പഞ്ചായത്തോ ഓട ശുചീകരിച്ച പൊതുപ്രവർത്തകരോ തയ്യാറായിട്ടില്ല.

നിലവിൽ ഈ ഒടുവഴിയുള്ള ഗതാഗതം ഭഗീകമായി നിലച്ചമട്ടാണ്. മാത്രവുമല്ല ഇതുവഴിയുള്ള കാൽനട യാത്ര പോലും അപകടകരമായ അവസ്ഥയാണ്. നിലവിൽ റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് ഓട വൃത്തിയാക്കിവർ തന്നെയാണെന്ന നിലപാടിലാണ് വാർഡ് മെമ്പർ എന്നാണ്‌ സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES