കടക്കാവൂർ റെയിൽവേ സ്റ്റേഷൻ ശൗചാലയം കാടു കയറി നശിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കടയ്ക്കാവൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഒന്നിന് സമീപം നിർമ്മിച്ചിട്ടുള്ള ശൗചാലയമാണ് പൂട്ടിയിട്ട അവസ്ഥയിൽ കാടുകയറി നശിക്കുന്നത്.
കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം ആറ്റിങ്ങൽ മേഖലയിൽ നിന്നുള്ള ട്രെയിൻ യാത്രികാർക്ക് ആശ്വാസമായിരുന്നു പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന ഈ ശൗചാലയ ബ്ലോക്ക്.
നിലവിൽ മാസങ്ങളായ് പ്രവർത്തനം നിലച്ച് കാടുകയറി നശിക്കുന്ന അവസ്ഥയിലുള്ളത്.
രാജ്യമെങ്ങും റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലെത്തിയ്ക്കുവാനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ കോടികളുടെ പദ്ധതികൾ തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കാനും റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മുഖം മിനുക്കുവാനുമുള്ള ശ്രമങ്ങൾ നടന്നുവരുമ്പോഴാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് ഈ ദുർഗതി.

