വൈദ്യതബന്ധം വിശ്ച്ചേദിച്ചതിനെതുടർന്ന് അഞ്ചുതെങ്ങ് മത്സ്യഭവൻ ഇരുട്ടിലായിട്ട്അ ആഴ്ചകൾ കഴിയുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം പ്രവർത്തിയ്ക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഭവനാണ് ദിവസങ്ങളായി വൈദ്യുതബന്ധമില്ലാത്തതിനെ തുടർന്ന് ഇരുട്ടിൽ കഴിയുന്നത്.
സ്ഥാപനത്തിന്റെ വൈദ്യുതബന്ധം വിശ്ച്ചേദിക്കപ്പെട്ടത് ഈ മാസം ആദ്യവാരത്തോടെയാണെന്നാണ് സൂചന. നിലവിൽ മത്സ്യഭവൻ പ്രവർത്തിക്കുന്നത് ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് 2013-14 കാലയളവിൽ വൈദ്യുതബില്ലിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കെട്ടിടത്തിന്റെ ഇലക്ട്രിസിറ്റി കണക്ഷൻ കെഎസ്ഇബി അധികൃതർ കട്ട് ആക്കിയിരുന്നു.
തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ താത്കാലികമായി തൊട്ടടുത്തുള്ള അംഗണവാടി കെട്ടിടത്തിൽ നിന്നും വൈദ്യുത ലൈൻ വലിച്ചാണ് മത്സ്യഭവൻ പ്രവർത്തനങ്ങൾ നിലവിൽ നടന്നുവന്നിരുന്നത്.
എന്നാൽ കെട്ടിടത്തിന്റെ കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുവാനും കോൺക്രീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ അടർന്നു വീഴാനും തുടങ്ങിയതോടെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി പ്രവർത്തനം മറ്റൊരിടത്തേയ്ക്ക് മാറ്റുകയും, ഇതോടെ ഗ്രാമ പഞ്ചായത്ത് ഈ ബിൽഡിങ്ങിന്റെ കറന്റ്ബില്ല് അടയ്ക്കാതാകുകയുമായിരുന്നു. ഇതേ തുടർന്നാണ് കെഎസ്ഇബി വൈദ്യുത ബന്ധം വിശ്ച്ചേദിച്ചതെന്നാണ് സൂചന.
വൈദ്യുതബന്ധം വിശ്ച്ചേദിച്ചതോടെ മത്സ്യഭവന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്. ഓരോദിവസവും വിവിധ ആവിശ്യങ്ങൾക്കായ് എത്തുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
നിലവിൽ സർക്കാർ സേവനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ സേവനങ്ങളാണ് അതിനാൽ തന്നെ ദിവസേന വിവിധ ആവിശ്യങ്ങൾക്കായ് എത്തുന്ന മത്സ്യതൊഴിലാളികളും സ്ഥാപനത്തിലെ ജീവനക്കാരും ചക്രശ്വാസം വലിയ്ക്കുകയാണ്.
നിലവിൽ സ്ഥാപനത്തിലേ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണും മെഴുകുതിരി വെളിച്ചവും പ്രയോജനപ്പെടുത്തിയാണ് ഓഫീസ് പ്രവർത്തനം.

