ഇരുപത്തിമൂന്ന് വർഷം അധ്യാപനം ചെയ്ത സ്‌കൂളിലേക്ക് റഫ്രിഡ്ജിറേറ്റർ സംഭാവന നൽകി വിരമിച്ച അധ്യാപികയുടെ മാതൃകാ പ്രവർത്തനം.
അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന്റ് എൽപി സ്കൂളിനാണ് ആ സ്കൂളിൽ തന്നെ ഇരുപത്തിമൂന്ന് വർഷക്കാലം അധ്യാപികയായി വിരമിച്ച വനിതാ അധ്യാപിക റഫ്രിഡ്ജിറേറ്റർ സംഭാവനയായ് വാങ്ങി നൽകി മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.
വർക്കല വെട്ടൂർ സ്വദേശിനിയായ കെ എം അഷീലയാണ് തന്റെ ജീവിതത്തിലെ സിംഹഭാഗവും അധ്യാപന വൃത്തിയ്ക്കായ് ചിലവഴിച്ച സ്കൂളിന്റെ കുറവുകൾ തിരിച്ചറിഞ്ഞുകൊണ്ട് തനിയ്ക്ക് വിരമിച്ചപ്പോൾ ലഭിച്ച തുകയിൽനിന്ന് ഒരു ചെറിയ വിഹിതം തന്റെ പ്രീയപ്പെട്ട സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായ് ചിലവഴിയ്ക്കുവാൻ തയ്യാറായത്.
മുന്നറിയിപ്പൊന്നും നൽകാതെ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അഷീല ടീച്ചർ ഇന്ന് ഉച്ചയോടെ സ്കൂളിലെത്തി സമ്മാനം സ്കൂൾ അധികൃതർക്ക് കൈമാറിയത്.
സ്കൂൾ പിറ്റിഎ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ സജി സുന്ദർ, പ്രാഥമാധ്യാപിക ആശ, അധ്യാപകമാരായ ലീന, ലിസി ,അനിത തുടങ്ങിയവർ ചേർന്ന് അഷീല ടീച്ചറിന്റെ സമ്മാനം സ്നേഹപൂർവ്വം സ്വീകരിച്ചു.

