Wednesday, August 28, 2024
HomeKERALAഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി : 250 ഇലക്ട്രിക് ബസുകളും കേന്ദ്ര സര്‍ക്കാര്‍...

ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി : 250 ഇലക്ട്രിക് ബസുകളും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു.

ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതിപ്രകാരം കേരളത്തില്‍ ഓടുന്ന 250 ഇലക്ട്രിക് ബസുകളും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചതായ് കേന്ദ്രമന്ത്രി.

 ‘ഫെയിം ഇന്ത്യ ഫേസ് 2’ പദ്ധതി പ്രകാരം KSRTC യ്ക്ക് കേന്ദ്രസര്‍ക്കാര്‍ 250 വൈദ്യുതി ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു.

കാര്‍ബണ്‍ കാരണമുള്ള വായുമലിനീകരണം കുറയ്ക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എഥനോളും ഗാസോലീനും യോജിപ്പിച്ച ഇന്ധനം, ഫ്‌ളെക്‌സ് ഇന്ധനം, ഡീസല്‍ വാഹനങ്ങള്‍ക്കായി എഥനോള്‍ കലര്‍ത്തിയ ഇന്ധനം, ബയോഡീസല്‍, ബയോ സി.എന്‍.ജി, എല്‍.എന്‍.ജി. മെഥനോള്‍ എം15, മെഥനോള്‍ എം.ഡി. 95, ഡൈമീതേയല്‍ ഈതര്‍, ഹൈഡ്രജന്‍, സി.എന്‍.ജി. തുടങ്ങിയ ഇന്ധനങ്ങള്‍ ബദല്‍സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES