പ്രശ്‌സ്ഥ സിനിമ പിന്നണി ഗായകൻ കെപി ബ്രഹ്മാനന്ദൻ അനുസമരണ സമ്മേളനം ആഗസ്റ്റ് 10 ന് കടയ്ക്കാവൂരിൽ സനൽഹടിപ്പിക്കുന്നു.
തൻ്റെ വേറിട്ട ശബ്ദം കൊണ്ട് ആരാധകരെ സൃഷ്ട്ടിച്ച കടയ്ക്കാവൂരിന്റെ അതുല്യ പ്രതിഭയായ ബ്രഹ്മാനന്ദന്റെ പതിനെട്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി കെപി ബ്രഹ്‌മാനന്ദൻ ഫൌണ്ടേഷനാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
കടയ്ക്കാവൂർ ഭജനമഠം ക്ഷേത്ര അങ്കണത്തിൽവച്ച്
ഓഗസ്റ്റ് 10 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് സംഘടിപ്പിക്കുന്ന അനുസ്മരണപരിപാടിയുടെ ഉൽഘാഠനം കോവളം എംഎൽഎ എം വിൻസെൻ്റ് നിർവ്വഹിക്കും. ചടങ്ങിൽ സംസ്കരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് കലാകാരന്മാരെ അണിനിരത്തി ഗാനാഞ്ജലി ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 9074289805 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കെപി ബ്രഹ്‌മാനന്ദൻ ഫൌണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

