Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ മത്സ്യകൃഷി വിളവെടുപ്പ് ഉത്സവം.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ മത്സ്യകൃഷി വിളവെടുപ്പ് ഉത്സവം.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ മത്സ്യകൃഷി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് നെടുങ്ങണ്ട കായൽവട്ടത്തിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉത്സവമാണ് സംഘടിപ്പിച്ചത്.

വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനകർമ്മം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഫിഷറീസ് പ്രൊമോട്ടർ സിദീഖ് നിർവഹിച്ചു.

സഞ്ചു സത്യൻ, നിതിൻ അനിൽ എന്നീ യുവകർഷകരുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധി യുവാക്കളുടെ ശ്രമ ഫലമായാണ് ഈ സംരംഭം പ്രവർത്തനം ആരംഭിച്ചത്.

ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത് കൂടാതെ കാനറാ ബാങ്ക് കടക്കാവൂർ വർക്കല ശാഖകളിൽ നിന്നും കിസാൻ ക്രെഡിറ്റ്‌ കാർഡ് അനുകൂല്യവും കർഷകർക്ക് ലഭ്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES