Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനവള്ളങ്ങളിൽ മത്സ്യതൊഴിലാളികൾ സമരമുഖത്തേക്ക് പുറപ്പെട്ടു.

മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനവള്ളങ്ങളിൽ മത്സ്യതൊഴിലാളികൾ സമരമുഖത്തേക്ക് പുറപ്പെട്ടു.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ 14 ദിവസമായി നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുതലപ്പൊഴി ഹാർബറിൽ നിന്നും 30 വള്ളങ്ങളിലായി മത്സ്യതൊഴിലാളികൾ കടൽമാർഗ്ഗം സമരമുഖത്തേക്ക് പുറപ്പെട്ടു.

കാരമാർഗ്ഗമുള്ള സമരക്കാർ ശാന്തിപുരത്ത് നിന്നും നൂറ് കണക്കിന് വാഹനങ്ങളിലായി പുറപ്പെട്ടിട്ടുണ്ട്. മുതലപ്പൊഴി തുറമുഖത്ത് പൂത്തുറ ഇടവക വികാരി. ഫാ ബിഡ് മനോജ് ഫ്ലാഗ് ഓഫ് ചെയ്തോടെയാണ് കടൽമാർഗ്ഗമുള്ള വള്ളങ്ങൾ സമരമുഖത്തേക്ക് പുറപ്പെട്ടത്. ജില്ലയിലെ നാല് ഇടവകകളിൽ നിന്നുള്ള മത്സ്യതൊഴിലാളികളാണ് ഇന്ന് കടലിലും കരയിലും പ്രതിഷേധം തീർക്കുന്നത്.

ആദ്യമായാണ് നാല് ഇടവകകളിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ സമരകേന്ദ്രത്തിലെത്തുന്നത്. ശാന്തിപുരം, താഴംപള്ളി പുതുക്കുറിച്ചി, പൂത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തിനെത്തുക.

ഒരേ സമയം കടലിലും കരയിലും ശക്തമായ പ്രതിഷേധമാണ് സമരാനുകൂലികൾ നടത്തുന്നത്. പൂത്തുറ താങ്ങുവല അസ്സോസിയേഷൻ കീഴിലുള്ള വള്ളങ്ങളും മത്സ്യതൊഴിലാളികളുമാണ് മുതലപ്പൊഴിൽ നിന്നും പുറപ്പെട്ടത്.

സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുതലപ്പൊഴി ഹാർബറിൽ താഴം പള്ളി ഭാഗത്ത് തുറമുടക്ക് സമരവും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES