അഞ്ചുതെങ്ങിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർക്കു പൊള്ളലേറ്റു. രണ്ടോളം ഇരുചക്ര വാഹനങ്ങൾ കത്തിയമർന്നു.
നിലവിൽ സ്ഥിതി നിയന്ത്രണവിധേയം.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ പഴയ SK ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശത്തെ മണ്ണെണ്ണ വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിൽ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടരുകയും ഇവയിൽ ചിലത് പൊട്ടിതെറിക്കുകയുമായിരുന്നെന്നും ദൃസാക്ഷികൾ പറയുന്നു.
അപകടത്തിൽ കടയുടമയ്ക്കും മറ്റൊരാൾക്ക്കും
പരുക്ക് പറ്റിയതായിപറയപ്പെടുന്നുണ്ട്. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും കത്തി അമർന്നു. കൂടാതെ സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവം നടന്നയുടൻ അഞ്ചുതെങ്ങ് പോലീസും, കടയ്ക്കാവൂർ KSEB അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു. തുടന്ന് വർക്കല നിന്നും രണ്ട് യൂണിറ്റ് ഫയർ ഇഞ്ചിനും ആംബുലൻസും എത്തി തീ അണയ്ക്കുകയായിരുന്നു.
അപകടകാരണം വ്യക്തമായിട്ടില്ല, കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

