ആഗോള പട്ടിണി സൂചിക 2022′ റാങ്കിംഗിനെതിരെ ഇന്ത്യ രംഗത്ത്. അശാസ്ത്രീയമായാണ് പട്ടിക തയ്യാറാക്കിയതെന്നും, തെറ്റായ കാര്യങ്ങളാണ് റാങ്കിംഗിലുള്ളതെന്നുമാണ് ഇന്ത്യയുടെ വിമര്‍ശനം.
രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും, “ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷക ആവശ്യങ്ങളും നിറവേറ്റാത്ത ഒരു രാഷ്ട്രം” എന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ശ്രമമെന്നും കേന്ദ്രം ആരോപിച്ചു.
121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നോട്ടു പോയി. 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ല്‍ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു.
2022 ജൂലൈയിലെ എഫ്‌ഐഇഎസ് (ഫുഡ് ഇന്‍സെക്യുരിറ്റി എക്സ്പീരിയന്‍സ് സ്കെയില്‍) സര്‍വേ മൊഡ്യൂള്‍ ഡാറ്റയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ ഔട്ട്പുട്ട് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് ആരോപണം. അതുകൊണ്ട് ഇതുപയോഗിച്ച് ഇതുപ്രകാരം ഇത്തരം ‘എസ്റ്റിമേറ്റുകള്‍’ ഉപയോഗിക്കരുതെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടനയെ (എഫ്‌എഒ) അറിയിച്ചിരുന്നതായി വനിതാ ശിശു വികസന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഷം തോറും പുറത്തിറക്കുന്ന ആഗോള പട്ടിണി സൂചികയില്‍ തെറ്റായ വിവരങ്ങളാണുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ബോധപൂര്‍വം അവഗണിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.

