ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം. 16 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്നത്. യോഗ്യതാ റൗണ്ടിന് ശേഷം, ഈ മാസം 22 മുതലാണ് സൂപ്പര്‍ 12 റൗണ്ട് ആരംഭിക്കുക.
ഇന്ത്യ ഉള്‍പ്പെടെ 8 ടീമുകള്‍ സൂപ്പര്‍ 12ന് യോഗ്യത നേടിക്കഴിഞ്ഞു. യോഗ്യതാ റൗണ്ട് കഴിഞ്ഞെത്തുന്ന 4 ടീമുകള്‍ കൂടി ഈ റൗണ്ടില്‍ മാറ്റുരയ്ക്കും. ആദ്യ മത്സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. 23ന് എംസിജിയിലാണ് മത്സരം. നവംബര്‍ 13നാണ് ഫൈനല്‍.

