കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ.
എറണാകുളത്താണ് അനുബന്ധ സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 20 മുതൽ 30 ഏക്കർ വരെ ഭൂമി വാങ്ങുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രദേശത്തെ ഭൂവുടമകൾ, പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിൽ നിന്ന് നേരിട്ടോ അവരുടെ അംഗീകൃത പ്രതിനിധികൾ മുഖേനയോ താൽപ്പര്യപത്രം (EOI) ക്ഷണിക്കുച്ചുകൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ പരസ്യം നൽകി.
നിർദ്ദിഷ്ട ഭൂമിക്ക് ആവശ്യമായ വിശദാംശങ്ങളും സവിശേഷതകളും
https://www.keralacricketassociation.com/tender/quotation എന്ന web സൈറ്റിൽ ലഭ്യമാണ്.
താല്പര്യമുള്ള ഭൂഉടമകൾ സെക്രട്ടറിയുടെ ഓഫീസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎ കോംപ്ലക്‌സ്, തൈക്കാട്, തിരുവനന്തപുരം – 695014. എന്ന വിലാസത്തിൽ 2023 ഫെബ്രുവരി 28-നോ അതിനു മുമ്പോ, വൈകുന്നേരം 5.00 മണിയ്ക്ക് മുൻപ് സമർപ്പിയ്ക്കേണ്ടതാണ്.

