ഉത്തരാഖണ്ഡ് സാത്തോപാന്ത് (7075 മീറ്റർ ) പർവ്വതാരോഹണത്തിന് അഞ്ചുതെങ്ങ് സ്വദേശിയും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 6 പേരടങ്ങുന്ന ടീമിലാണ് അഞ്ചുതെങ്ങ് സ്വദേശിയും ഇടം നേടിയത്. സംഘത്തിലെ ഏക മലയാളിയാണ് ഈ അഞ്ചുതെങ്ങ്കാരൻ.
16 ദിവസം നീണ്ടുനിൽക്കുന്ന പർവ്വതാരോഹണത്തിനായാണ് അഞ്ചുതെങ്ങ് സ്വദേശിയേയും തെരഞ്ഞെടുത്തത്. മെയ് 24 തീയതി ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്നാണ് ടീമിന്റെ യാത്ര ആരംഭിച്ചത്.
പർവ്വതാരോഹണ ടീമിലെ ഏക മലയാളിയായ നിധിൻ ആർ അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയാണ്.
അഞ്ചുതെങ്ങ് നെടുങ്ങണ്ട പത്മാഭവനിൽ രാമഭദ്രൻ അനിത ദമ്പതികളുടെ മകനാണ്.
നിധിൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിൽ നിന്നും ബേസിക് മൗണ്ടനീയറിംഗ് കോഴ്സ്, ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഡ്വാൻസ് മൗണ്ടനീയറിംഗ് കോഴ്സ് തുടങ്ങിയവ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ കാനറാ ബാങ്ക് ഉദ്യോഗസ്ഥനാണ്. സിക്കിമിലെ മൗണ്ട് ബി സി റോയ് (5548 m) ആണ് നിധിൻ കയറിയിട്ടുള്ള പരമാവധി ഉയരം.
യാത്രയുടെ ഉദ്ഘാടനം കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ പ്രേംകുമാർ, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ (Dist 318 A, 2023-24) അജയകുമാർ തുടങ്ങിയവർ പതാക കൈമാറികൊണ്ട് നിർവഹിച്ചു.


