റവന്യു സംബന്ധമായ വിഷയങ്ങളിലെ നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനായ് “അലർട്ട് പോർട്ട് ” തയ്യാറായി.
ഇതോടെ, കേരള ഭൂ സംരക്ഷണ നിയമം, നദീതീര, സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും.
പോർട്ടലിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും.
▪️പരാതി എങ്ങനെ സമർപ്പിക്കാം,.?
https://alert.revenue.kerala.gov.in/website_mining.php
ലിങ്ക് തുറന്ന ശേഷം. നിങ്ങളുടെ പരാതി ഫയൽ ചെയ്യുക” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP (വൺ-ടൈം പാസ്‌വേഡ്) എത്തുന്നതാണ്, ഇത് പാസ്‌വേഡായി ഉപയോഗിക്കുക.
▪️ഒരു പരാതി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ..?
ലോഗിൻ ശേഷം, ഒരു പരാതി രജിസ്റ്റർ ചെയ്യുക” ബട്ടൺ തിരഞ്ഞെടുക്കുക.
തുടർന്ന് നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ലിംഗഭേദം എന്നിവ നൽകുക.
തുടർന്ന്, പരാതിയുടെ വിഷയവും വിവരണവും നൽകുക. പരാതിയുടെ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതും അപ്‌ലോഡ് ചെയ്യാം.
തുടർന്ന് പരാതി റിപ്പോർട്ട് ചെയ്യുന്ന പ്രവർത്തനം നടക്കുന്ന ജില്ല, താലൂക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കുക. നിങ്ങളുടെ പരാതി സമർപ്പിക്കുക.
നിങ്ങൾ നൽകിയ പരാതികളുടെ തൽസ്ഥിതി പരിശോധിക്കുവാൻ ലോഗിൻ വഴി ശ്രദ്ധിക്കുകയും ചെയ്യുന്നു.

