Monday, August 19, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് : പ്രധാന പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.

അഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് : പ്രധാന പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.

അഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് നടത്തിയവരിൽ പ്രധാന പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. റെക്രൂട്ട്മെന്റ് സംഘതലവൻ അലക്സ് സന്തോഷിന്റെ മുഖ്യ ഇടനിലക്കാരായ് പ്രവർത്തിച്ച തുമ്പ സ്വദേശി പ്രിയൻ കരിങ്കുളം സ്വദേശി അരുൺ എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

അവർക്കെതിരെ അഞ്ചുതെങ്ങിൽ നിന്നും റഷ്യൻ യുദ്ധമുഖത്ത് അകകപ്പെട്ട സഹോദരങ്ങളായ മൂവർ സംഘത്തിന്റെ മാതാപിതാക്കൾ പരാതിനൽകിയിരുന്നു. ഇതേതുടർന്നാണ് അറസ്റ്റെന്നാണ് സൂചന.

റഷ്യൻ യുദ്ധഭൂമിയിലേക്ക് വൻതോതിൽ മലയാളികളെ റിക്രൂട്ട് ചെയ്യുന്നത് മലയാളിയും റഷ്യയിൽ സ്ഥിര താമസക്കാരനുമായ അലക്സ് സന്തോഷിന്റെ
നേതൃത്വത്തിലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുൾപ്പെടെ റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയവരിൽ പ്രധാനിയാണ് ഇന്ന് സിബിഐ പിടികൂടിയ പ്രിയൻ. സെക്യൂരിറ്റി ജോലിയും ഉയർന്ന ശമ്പളവും വാഗ്ധാനം ചെയ്താണ് ഇയാൾ യുദ്ധമുഖത്തേക്ക്‌ വൻതോതിൽ മനുഷ്യക്കടത്ത് നടത്തിയത്. ഇവരിൽ പലരും പിന്നീട് യുദ്ധമുഖത്ത് അപകടത്തിൽപ്പെട്ട് പരുക്ക്ഏൽക്കുകയും പിന്നീട് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളെ തുടർന്ന് തിരിച്ച് നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

7 ലക്ഷത്തോളം രൂപ റഷ്യയിലെ ജോലിക്കായി പ്രിയന് കൈമാറിയതായി റഷ്യയിൽ നിന്ന് രക്ഷപ്പെട്ടെത്തിയവരും അവരുടെ ബന്ധുക്കളും സിബിഐക്ക് മൊഴി നൽകിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഖ്യ സൂത്രധാരൻ അലക്സ് സന്തോഷിന്റെ ബന്ധുവാണ് അറസ്റ്റിലായ പ്രിയൻ. ഇയാളെ
ചോദ്യം ചെയ്യലിന് ശേഷം മനുഷ്യക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം. പിടിലായവരെ ഡൽഹിയ്ക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES