യുക്രെയിൻ യുദ്ധമുഖത്ത് നിയോഗിക്കാൻ തൊഴിൽ തട്ടിപ്പിലൂടെ മലയാളികളടക്കമുള്ളവരെ റഷ്യയിലേക്ക് കടത്തിയ കേസിൽ കൂടുതൽ പ്രതി കളെ സി.ബി.ഐ അറസ്റ്റു ചെയ്യും.
പൂവാർ കരിങ്കുളം സ്വദേശി അരുൺ, തുമ്പ സ്വദേശി യേശുദാസ് ജൂനിയർ (പ്രിയൻ-50) എന്നിവരെ ഡൽഹി സി.ബി.ഐ യൂണിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഏപ്രിൽ 24ന് കന്യാകുമാരി സ്വദേശി നിജിൽ ജോബി ബെൻസമിനെയും മുംബയ് സ്വദേശി ആന്റണി മിഖായേൽ ഇളങ്കോവനെയും അറസ്റ്റു ചെയ്തിരുന്നു.
തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്സൺ എന്നിവരെയും പ്രതിചേർത്തിരുന്നു.
ഇപ്പോൾ റഷ്യയിലുള്ള സന്തോഷ്, രാജസ്ഥാൻ സ്വദേശി മൊഹിയുദ്ദീൻ ചിപ്പ, റഷ്യക്കാരി ക്രിസ്തീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റിക്രൂട്ട്മെൻ്റ്.
ഇവരെയും പ്രതികളാക്കിയി ട്ടുണ്ട്. ഡൽഹി, മുംബയ്, ഹരിയാന, താനെ എന്നിവിടങ്ങളിലെ റിക്രൂട്ടിംഗ് ഏജൻസികളുടെ ഏജൻ്റമാരും പ്രതികളാണ്. സൂത്രധാരൻ റഷ്യൻ പൗരത്വമുള്ള തുമ്പ സ്വദേശി അലക്സാണെന്നാണ് കണ്ടെത്തൽ.