Wednesday, August 28, 2024
HomeFEATUREDകടയ്ക്കാവൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ.

കടയ്ക്കാവൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ.

കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങലിൽ തൊഴിലുറപ്പ് തൊഴിലാളിയെ പാമ്പ്കടിയേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കീഴാറ്റിങ്ങൽ ബി.എസ്. ഭവനിൽ ശോഭനകുമാരി (63) യെയാണ് അണലി ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. 40 പേരടങ്ങുന്ന തൊഴിലുറപ്പ് സംഘം കീഴാറ്റിങ്ങൽ ഏലാപുറത്ത് കാടുപിടിച്ച പുരയിടം വൃത്തിയാക്കുന്നതിനിടെ ശോഭനകുമാരിയുടെ കാലിൽ പാമ്പുകടിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ശോഭനകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമാണെന്നും സംഭവത്തിന് അല്പസമയം മുമ്പും ജോലി ചെയ്യുന്ന പുരയിടത്തിൽ അണലി ഇനത്തിൽപ്പെട്ട മറ്റൊരു പാമ്പിനെ കണ്ടിരുന്നതായും തൊഴിലാളികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES