സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് സ്കീമുകളാണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY).
▪️പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) കുറിച്ച് കൂടുതൽ അറിയാം
പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) വാർഷിക പ്രീമിയം തുക വെറും 20 രൂപ മാത്രമാണ്. പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയിൽ അംഗങ്ങളാകുന്നവർക്ക് അപകട മരണങ്ങൾക്ക് സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടത്തില്പെടുന്നവർക്ക് സ്ഥിര അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കും. പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയിൽ അംഗങ്ങളാകുന്നതിന് പ്രായ പരിധി 18 മുതൽ 70 വയസ് വരെയാണ്. അംഗങ്ങൾക്ക് ബാങ്ക് സേവിങ്സ് അക്കൗണ്ട് നിർബന്ധമാണ്.
▪️പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY) പ്രകാരം 436 രൂപ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജാണ് ലഭിക്കുക. ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉള്ള 18 മുതൽ 50 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. പ്രീമിയം തുകയായ 456 രൂപ നൽകി രണ്ട് പോളിസികളിലും ചേരുന്നവർക്ക് 4 ലക്ഷം രൂപയുടെ ആനുകൂല്യം മരണശേഷം ആശ്രിതർക്ക് ലഭിക്കുന്നു.
▪️എങ്ങനെ അപേക്ഷിക്കാം
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വരിക്കാരാകുന്നതിന് ബാങ്കിനേയോ ഇൻഷുറൻസ് കംപനിയെയോ സമീപിക്കാം. പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കംപനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളാകാൻ https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ സമർപിച്ചാൽ മതി.
കൂടുതൽ വിവരങ്ങൾക്ക് https://jansuraksha.gov.in/

