അഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ചെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ.
മംഗലപുരത്ത് നടന്ന ‘വികസിത് ഭാരത് സങ്കല്പ് യാത്ര’യ്ക്കിടെയാണ് നിർമ്മല സീതാരാമന്റെ വാക്കുകൾ. 20 രൂപ പ്രീമിയമടച്ച സുരേഷിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ സഹായം കിട്ടി. അനുഭവം വിശദീകരിക്കാൻ സുരേഷിന്റെ മകൻ നെവിൻസുരേഷ് വേദിയിലെത്തിയിരുന്നു.
മുതലപ്പൊഴിയിൽ ജൂണിലുണ്ടായ അപകടത്തിൽ ബിജു ആന്റണി,റോബിൻ എഡ്വിൻ,സുരേഷ് ഫെർണാണ്ടസ് എന്നിവരാണ് മരിച്ചത്. ഇവരിൽ സുരേഷ് മാത്രമാണ് പ്രധാനമന്ത്രി ജീവൻബിമാ സുരക്ഷായോജനയിൽ അംഗമായത്. മറ്റ് രണ്ടുപേർക്കും ഒരുസഹായവും കിട്ടിയതുമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

