ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ) ആറ്റിങ്ങൽ – ചിറയിൻകീഴ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹമെന്ന രണ്ട് അക്ഷരം’ ദേശീയ കാമ്പെയിനിന്റെ സ്നേഹ സന്ദേശ യാത്രാ സമാപനവും സാംസ്കാരിക സദസും കായിക്കര ആശാൻ സ്മാരകത്തിൽ വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡൻ്റ് ചെറുന്നിയൂർബാബു അദ്ധ്യക്ഷനായി.
ഇപ്റ്റ ദേശീയ കൗൺസിൽ അംഗം കെ. ദേവകി, പഞ്ചായത്ത് പ്രസിഡന്റ് ലൈജു, ശുഭ വയനാട്, അഡ്വ മുഹ്സിൻ എന്നിവർ സംസാരിച്ചു. ഇപ്റ്റ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. സെക്രട്ടറി ഷിബു കടയ്ക്കാവൂർ സ്വാഗതം പറഞ്ഞു.