Tuesday, August 27, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ ജലപീരങ്കി യെത്തി : അഞ്ചുതെങ്ങിലും അനുബന്ധ പ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷ.

മുതലപ്പൊഴിയിൽ ജലപീരങ്കി യെത്തി : അഞ്ചുതെങ്ങിലും അനുബന്ധ പ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷ.

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിവിധ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുതലപ്പൊഴിയിൽ ജലാപീരങ്കി ഉൾപ്പെടെയുള്ള സംവിധാനങ്ങളെത്തി.

മുതലപ്പൊഴി അഞ്ചുതെങ്ങ് ഹാർബർ, പെരുമാതുറ വാർഫ്, മുതലപ്പൊഴി പാലം, അഞ്ചക്കടവ്, കോട്ടമുക്ക് , അഞ്ചുതെങ്ങ് ജെൻക്ഷൻ തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ച് ശക്തമായ പോലീസ് ബന്ധവസ്സും ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾക്കായി മുതലപ്പൊഴിയിൽ എത്തിച്ച നിർമ്മാണ സാമഗ്രികൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ഇത് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റത്തിൽ കലാശിച്ചിരുന്നു.

തുടർന്നും ഇത്തരത്തിലുള്ള ഇടപെടലുകൾ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാമെന്ന രഹസ്യവിവരങ്ങളെ തുടർന്നാണ് ശക്തമായ പോലീസ് ബന്ധവസ്സന്നാണ് സൂചന.

ഇതിനിടെ, ഇന്ന് ഉച്ചയ്ക്ക് സമര സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പാരിഷ്ഹാളിൽ വച്ച് ചർച്ചനടക്കുമെന്നും റിപ്പോർട്ട്‌കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES