Wednesday, August 28, 2024
HomeANCHUTHENGUകായിക്കര കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.

കായിക്കര കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.

അഞ്ചുതെങ്ങ് കായിക്കരയിൽ കുമാരനാശാന്റെ 150-ാം ജന്മദിന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ എ റഹീം എംപിയെ മന്ത്രി ആദരിച്ചു. യുവ കവി പുരസ്കാരം സോണിയ ഷിനോയിക്ക് മന്ത്രി സമ്മാനിച്ചു. ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷനായി.

ഒരു വർഷം നീളുന്ന ആശാൻ ശതോത്തര കനക ജൂബിലി ജന്മവാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു പതാക ഉയർത്തി. കവി ഏഴാച്ചേരി രാമചന്ദ്രൻ, വി ശശി എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, വി ലൈജു, ഡോ. ബി ഭുവനേന്ദ്രൻ, ലിജാ ബോസ്, നളിനി വിജയ രാഘവൻ, ജയശ്രീരാമൻ, സി വി സുരേന്ദ്രൻ, പ്രൊഫ. വി എ വിജയ, കരവാരം രാമചന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, ശ്യാമ പ്രകാശ്, റെജി കായിക്കര, എസ് പ്രവീൺ ചന്ദ്ര, സജിസുന്ദർ, ദിവ്യ ഗണേഷ്, ഡി ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES