കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായ് കൂടുന്നതായ് റിപ്പോർട്ട്കൾ.
എന്നാൽ കേരളത്തിലേക്ക് കടന്ന് വരുന്നവരുടെ യാതൊരുവിധ കണക്കുകളോ വിവരങ്ങളോ ഒന്നും തന്നെ നിലവിൽ കേരള സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അന്യസംസ്ഥാന ത്തൊഴിലാളികളുടെ ( അതിഥി ത്തൊഴിലാളികൾ) വിവരശേഖരണവും അതോടൊപ്പം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തി തിരിച്ചയക്കുകയും ചെയ്യണമെന്ന നിർദ്ദേശം വാര്‍ഡ് തലങ്ങളിൽ ഉൾപ്പെടെ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും ഭലം കണ്ടിട്ടില്ല.
നിലവിൽ തൊഴിലാളികളുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടെന്ന് പ്ലാനിംഗ് ബോര്‍ഡ് വിലയിരുത്തുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ഇത് സ്ഥിരീകരിക്കുന്ന ഒരു രേഖയുമില്ല ഇല്ല. മാത്രവുമല്ല സര്‍ക്കാര്‍ കണക്കില്‍ ഇത് വെറും 5 ലക്ഷം മാത്രമാണ്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസ് കാര്‍ഡ് നല്‍കിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം മാത്രമാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖ. അത് പ്രകാരം 5,16,320 മാത്രമാണ് 14 ജില്ലകളിലായി തൊഴിലെടുക്കുന്നത്.
ഈ കണക്കെടുപ്പും രണ്ട് മാസമായി സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. വിവരശേഖരണം നടത്തുന്ന സ്വകാര്യ ഏജന്‍സി കാലാവധി കഴിഞ്ഞതാണ് കാരണം.

