Friday, August 23, 2024
HomeKERALAവാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്.

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കേരളാപോലീസിലെ 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച്‌ എന്‍ഐഐ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയെന്ന വാര്‍ത്തതെറ്റാണെന്നും പൊലീസ് അറിയിച്ചു.

ചില പൊലീസ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നായിരുന്നു വാര്‍ത്ത. പൊലീസ് നടപടിയാണ് വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നും റെയ്ഡിനെ പ്രതിരോധിക്കാന്‍ പിഎഫ്‌ഐക്ക് അവസരം നല്‍കിയെന്നും എന്‍ഐഎ റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയാണ് പൊലീസ് തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES