എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനു കീഴിലെ കോളിച്ചിറ എസ്എൻഡിപി ശാഖാ യോഗം കുടുംബ സമ്മേളനവും പ്രതിഭാസംഗമവും നടന്നു.
എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം കുടുംബ സമ്മേളനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻ്റ് ജെ.ചന്ദ്രൻ അധ്യക്ഷനായി. 10 കിടപ്പു രോഗികൾക്കുള്ള തുടർ ചികിൽസ ധനസഹായം യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള വിതരണം ചെയ്തു. യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി കൈമാറി.
ശാഖ യോഗം സെക്രട്ടറി എസ്.എസ്. ജയൻ,വൈസ് പ്രസിഡൻ്റ് എസ്. ഷാബു,യൂണിയൻ പ്രതിനിധി സുദേവൻ, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലതിക പ്രകാശ്, ട്രഷറർ ഉദയകുമാരി വക്കം, കൗൺസിലർ ബിനി സുജാതൻ എന്നിവർ പ്രസംഗിച്ചു.
ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ മുഴുവൻ കുടുംബാംഗങ്ങൾക്കും ഉൽസവകാല ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. കോളിച്ചിറ ശാഖ യോഗത്തിൻ്റെ പുതിയ ഭാരവാഹികളായി ജെ.ചന്ദ്രൻ(പ്രസിഡൻ്റ്), എസ്. ഷാബു(വൈസ് പ്രസിഡൻ്റ്), എസ്.എസ്.ജയൻ(സെക്രട്ടറി), സുദേവൻ(യൂണി. പ്രതിനിധി) എന്നിവരടങ്ങുന്ന 14 അംഗ ഭരണസമിതിയെ ഐകകണ്ഠേന തിരഞ്ഞെടുത്തു.