Friday, August 30, 2024
HomeNATIONALലെഫ് : ജനറല്‍ അനില്‍ ചൗഹാന്‍ ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി.

ലെഫ് : ജനറല്‍ അനില്‍ ചൗഹാന്‍ ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി.

ഭാരതത്തിന്റെ പുതിയ സംയുക്ത സൈനികമേധാവിയായി (സി.ഡി.എസ്) റിട്ട ലെഫ് ജനറല്‍ അനില്‍ ചൗഹാനെ തീരുമാനിച്ചു.

സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒൻപത് മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം.

സൈന്യത്തിന്‍റെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫായി 2021ലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്ബത്തുള്ളയാളാണ് അദ്ദേഹം.

സൈന്യത്തിലെ സ്തുത്യര്‍ഹ സേവനത്തിന്, പരമ വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, സേവ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES