സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വർക്കല സബ് ഡിവിഷൻ പാസ്സിംഗ് ഔട്ട് പരേഡ് ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ്.ൽ വച്ച് നടന്നു. കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ സല്യൂട്ട് സ്വീകരിച്ചു. ഞെക്കാട് സ്കൂളിൽ എസ്.പി.സി. സ്ഥാപിതമായതിനു ശേഷം നടക്കുന്ന ആദ്യത്തെ പാസ്സിംഗ് ഔട്ട് പരേഡിൽ ഞെക്കാട് സ്കൂളിന് പുറമെ ജി.എച്ച്.എസ്.എസ് പാളയംകുന്ന്, ജി.എച്ച്.എസ്.എസ് നാവായിക്കുളം, എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ, ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ, ജി.എച്ച്.എസ്.എസ്. വക്കം എന്നീ സ്കൂളുകളും പങ്കെടുത്തു.



