ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ബുധൻ വൈകിട്ട് 6 മുതൽ ശനി പുലർച്ചെ 6 വരെ ജില്ലയിൽ നിരോധനാജ്ഞ.
നിയമവിരുദ്ധമായ സംഘംചേരൽ, പൊതു യോഗങ്ങൾ സംഘടിപ്പിക്കൽ, ഉച്ചഭാഷിണി ഉപയോഗം എന്നിവ അനുവദിക്കില്ല.
മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഇലക്ട്രോണിക് മാധ്യമങ്ങളി ലൂടെ തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായസർവ്വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള സർവേകളോ സംപ്രേഷണം ചെയ്യൽ എന്നിവ അനുവദിക്കില്ല.
വോട്ടിങ് കേന്ദ്രം, ഷോപ്പിങ്മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമ തിയേറ്റർ, മറ്റു വിനോദ കേന്ദ്രങ്ങൾ, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെ ഒത്തുചേരലുകൾക്ക് നിരോധനാജ്ഞ ബാധകമല്ല.
നിശ്ശബ്ദ പ്രചാരണ വേളയിലെ വീടുകൾ കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ലെന്ന് കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

