ലോക് സഭ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് അഞ്ചുതെങ്ങു കോസ്റ്റൽ പോലീസും ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി അഞ്ചുതെങ്ങ് പെരുമാതുറ പൊഴിയൂർ ഭാഗങ്ങളിൽ പരിശോധന നടത്തി. കടൽ മാർഗം വ്യാജങ്ങളും അനധികൃത മദ്യം മയക്കുമരുന്ന് തുടങ്ങിയവ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശേധന.
നിരവധിബോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ചിറയിൻകീഴ് എക്സ്സൈസ് ഇൻസ്‌പെക്ടർ സി. ബി. വിജയൻ. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റിവ് ഓഫീസർ അബ്ദുൽ ഹാഷിം, സിവിൽ എക്സ്സൈസ് ഓഫീസ്സർമാരായ സ്നേഹേഷ്, റഹിം. അഞ്ചുതെങ്ങു കോസ്റ്റൽ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്നും ഈ മേഖലകളിൽ പരിശോധന ശക്തമാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.