Tuesday, August 27, 2024
HomeKERALAമണ്ഡലകാലത്തെ തീവട്ടിക്കൊള്ള : അയ്യപ്പന്മാരെ പിഴിഞ്ഞ് കെഎസ്ആർടിസി.

മണ്ഡലകാലത്തെ തീവട്ടിക്കൊള്ള : അയ്യപ്പന്മാരെ പിഴിഞ്ഞ് കെഎസ്ആർടിസി.

ശബരിമലയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾക്ക് കൂടുതൽ നിരക്ക് .നിലയ്ക്കലിൽ നിന്നും പുറപ്പെടുന്ന കെ എസ് ആർ ടി സി ബസ്സുകളിലാണ് ഈ ടിക്കറ്റ് കൊള്ള.ഇതിന് ഒത്താശ ചെയ്തുകൊണ്ടെന്നോണം പാർക്കിങ് എല്ലാപേർക്കും നിലയ്ക്കലിൽ.തുടർന്ന് പോകേണ്ടത് കെ എസ് ആർ ടി സിയിൽ മാത്രം അതും മുന്തിയ ടിക്കറ്റ് നിരക്കിൽ.

നിലയ്ക്കലിൽ എത്തുന്ന ഭക്തർ അവിടെ വരിവരിയായി നിന്ന് കാശ് കൊയ്ത് ടിക്കറ്റ് വാങ്ങണം.എ.സി ബസ്സിന് ഒരാൾക്ക് പമ്പ വരെ 80 /- രൂപയും ഓർഡിനറിയിൽ 50 /- രൂപയുമാണ് വൃശ്ചികം ഒന്നിന്റെ നിരക്ക്.തുടർന്നുള്ള യാത്രയിൽ കണ്ടക്ടർ കാണില്ല ഡ്രൈവർ മാത്രം.തിരികെയും ഇതേ സ്ഥിതി.

സ്വന്തം വാഹനത്തിൽ വരുന്ന സാധാരണ ഭക്തരെ നിലക്കലിനപ്പുറം വാഹനത്തിൽ പോകാൻ അനുവദിക്കില്ല.കാറിന് 50/- രൂപ നൽകി അവിടെ പാർക്ക് ചെയ്ത ശേഷം കെ എസ് ആർ ടി സിബസ്സിൽ പോകണം.

എന്തുതന്നെയായാലും ഇത് നഗ്നമായ പകൽ കൊള്ളയാണ്.പറയാതെ വയ്യ. അതേസമയം ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തു. സ്പെഷ്യൽ സർവീസ് എന്ന പേരിൽ കൂടിയനിരക്ക് ഈടാക്കുന്നുവെന്ന പരാതിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES