പെരുമാതുറയിലേയും പരിസരപ്രദേശങ്ങളിലേയും വാർത്താ റിപ്പോർട്ടിംഗിന് തലസ്ഥാന വാർത്തകൾ പ്രദേശിക ലേഖകൻ അൻസർ പെരുമാതുറയെ ആദരിച്ചു. സോഷ്യൽ സെൻ്ററിംഗ് ആൻ്റ് റീ ബിൽഡ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പുതുക്കുറിച്ചിയിൽ സംഘടിപ്പിച്ച ഗ്രാമോത്സവ ചടങ്ങിലാണ് മെൻ്റൊയും പൊന്നാടയും നൽകി പള്ളിപ്പുറം ജയകുമാർ ആദരിച്ചത്.
മുതലപ്പൊഴിയടക്കമുള്ള ജനകീയ പ്രശ്നങ്ങളുടെ റിപ്പേർട്ടിംഗ് ഏറേ ശ്രദ്ധയിൽ പിടിച്ച് പറ്റിയിരുന്നു. അഞ്ചുതെങ്ങ് വാർത്തകൾ ഉൾപ്പെടെയുള്ള ഓൺലൈൻ ചാനലുകൾക്കും ദൃശ്യമാധ്യമങ്ങളിലും മുതലപ്പൊഴിയിലെ വാർത്തകൾ നൽകിയും സഹകരിക്കുകയാണ്. പെരുമാതുറ തോപ്പിൽ വീട്ടിൽ അഷ്റഫ് ഷീജ ദമ്പതികളുടെ മകനാണ് അൻസർ പെരുമാതുറ.
രണ്ടുദിവസമായി പുതുക്കുറിച്ചി ബീച്ചിൽ സംഘടിപ്പിച്ച ഗ്രാമോത്സവം പരിപാടിയിൽ പെരുമാതുറ മേഖലയിലെ വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചവരെയും ആദരിച്ചു.